Friday, March 13, 2026

ഫിനിക്സ് കപ്പ് ക്രിക്കറ്റ് ടൂർണമെൻ്റ് ജൂലൈ 12, 13 തീയതികളിൽ ബ്രാഡ്‌ഫോർഡിൽ

ബ്രാഡ്‌ഫോർഡ് : ഫിനിക്സ് കേരള ക്രിക്കറ്റ് ക്ലബിന്‍റെ ആഭിമുഖ്യത്തിൽ ഫിനിക്സ് കപ്പ് ക്രിക്കറ്റ് ടൂർണമെൻ്റ് ജൂലൈ 12, 13 തീയതികളിൽ ബ്രാഡ്‌ഫോർഡിൽ നടക്കും.ബ്രാഡ്‌ഫോർഡ് ജോ മഗാനി ക്രിക്കറ്റ് ഗ്രൗണ്ടിൽ (3541 ലൈൻ 11) നടക്കുന്ന ടൂർണമെൻ്റിൽ 20 ടീമുകൾ പങ്കെടുക്കുമെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു.

ജൂലൈ 13-ന് വൈകിട്ട് ഏഴരയ്ക്ക് ഫൈനൽ മത്സരം അരങ്ങേറും. തുടർന്ന് രാത്രി 8.15-ന് സമ്മാനദാന ചടങ്ങ്. വിജയികൾക്ക് 3000 ഡോളർ ക്യാഷ് പ്രൈസും ട്രോഫിയും റണ്ണേഴ്‌സ് അപ്പിന് 1500 ഡോളർ ക്യാഷ് പ്രൈസും സമ്മാനിക്കും. 750 ഡോളറാണ് എമേർജിംഗ് കപ്പ് പ്രൈസ്. ടൂർണമെൻ്റിനുള്ള രജിസ്ട്രേഷൻ ഫീസ് 375 ഡോളറാണ്. റോയ് ജോർജ് (സെഞ്ച്വറി 21 റിയാലിറ്റി) ആണ് മെഗാ സ്പോൺസർ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!