ടൊറൻ്റോ : നോർത്ത് യോർക്കിൽ നടന്ന വെടിവയ്പ്പിൽ യുവതിക്ക് പരുക്കേറ്റതായി ടൊറൻ്റോ പൊലീസ് സർവീസ് (ടിപിഎസ്). ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ ഗ്രിഫ്റ്റ് വുഡ് അവന്യൂവിലെ ഗ്രാൻഡ്‌റാവിൻ ഡ്രൈവിനു സമീപമാണ് വെടിവയ്പ്പ് നടന്നത്.

സംഭവസ്ഥലത്ത് എത്തിയ അന്വേഷണ ഉദ്യോഗസ്ഥർ പരുക്കേറ്റ നിലയിൽ യുവതിയെ കണ്ടെത്തി. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. പ്രദേശത്ത് വെടിവെപ്പ് നടന്നതിന്‍റെ തെളിവുകൾ ലഭിച്ചതായി ടിപിഎസ് പറയുന്നു. അന്വേഷണം പുരോഗമിക്കുന്നു.