ടൊറൻ്റോ : ക്യാബിനിൽ പുക ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് ഹാമിൽട്ടണിൽ നിന്നും വൻകൂവറിലേക്ക് (YVR) പോയ പോർട്ടർ എയർലൈൻസ് വിമാനം റെജൈന ഇന്‍റർനാഷണൽ എയർപോർട്ടിൽ അടിയന്തരമായി ഇറക്കി.

വിമാനം യാതൊരു അപകടവുമില്ലാതെ ലാൻഡ് ചെയ്തതായും വിമാനത്തിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണെന്നും എയർലൈൻ അറിയിച്ചു. യാത്രക്കാർ ബുധനാഴ്ച വൻകൂവറിലേക്ക് പറക്കുമെന്ന് പോർട്ടർ എയർലൈൻസ് പറയുന്നു.