ടൊറൻ്റോ : നോർത്ത് യോർക്കിൽ സിഎഫ് ഫെയർവ്യൂ മാളിന് സമീപം കുത്തേറ്റ് യുവതി മരിച്ചതായി ടൊറൻ്റോ പൊലീസ് റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെ പാർക്ക്‌വേ ഫോറസ്റ്റ് ഡ്രൈവിനും ഷെപ്പേർഡ് അവന്യൂ ഈസ്റ്റിനും സമീപമുള്ള പാർക്കിങ് സ്ഥലത്താണ് സംഭവം.

കുത്തേറ്റ നിലയിൽ പ്രായപൂർത്തിയായ ഒരു സ്ത്രീയെ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. യുവതിയെ പ്രാദേശിക ട്രോമ സെന്‍ററിൽ പ്രവേശിപ്പിച്ചെങ്കിലും അവർ മരിച്ചതായി സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഹോമിസൈഡ് യൂണിറ്റ് അന്വേഷണം ആരംഭിച്ചു.