കാല്‍ഗറി : നഗരത്തിലെ വടക്കുകിഴക്കന്‍ ഭാഗത്ത് തിങ്കളാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റതായി എമർജൻസി മെഡിക്കൽ സർവീസസ് അറിയിച്ചു. രാവിലെ അഞ്ച് മണിയോടെ 52 സ്ട്രീറ്റിന്‍റെയും 32 അവന്യൂ NE യുടെയും ഇന്‍റർസെക്ഷനിലാണ് അപകടമുണ്ടായത്.

ഗുരുതരാവസ്ഥയിൽ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും നാലാമൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു. അന്വേഷണത്തിന്‍റെ ഭാഗമായി 32 അവന്യൂ NE നും ടെമ്പിള്‍ ഡ്രൈവ് NE നും ഇടയിലുള്ള 52 സ്ട്രീറ്റ് NE അടച്ചതായി പൊലീസ് അറിയിച്ചു.