ഓട്ടവ : തീപിടുത്ത സാധ്യതയെ തുടർന്ന് കാനഡയിൽ മിനി ഫ്രിഡ്ജുകൾ തിരിച്ചു വിളിച്ചതായി ഹെൽത്ത് കാനഡ അറിയിച്ചു. AstroAI 4 ലിറ്റർ/6 കാൻ മിനി ഫ്രിഡ്ജുകളാണ് ബാധിച്ച ഉൽപ്പന്നം. മിനിഫ്രിഡ്ജിന്‍റെ ഇലക്ട്രിക്കൽ സ്വിച്ച് ഷോർട്ട് സർക്യൂട്ട് ഉണ്ടാക്കുകയും തീപിടുത്തത്തിന് കാരണമാവുകയും ചെയ്യുമെന്ന് ഹെൽത്ത് കാനഡ പറയുന്നു. കറുപ്പ്, വെള്ള, നീല, പിങ്ക് എന്നിവയുൾപ്പെടെ വിവിധ നിറങ്ങളിലായി 2019 ജനുവരി മുതൽ 2022 മാർച്ച് വരെ കാനഡയിൽ 32,352 ഫ്രിഡ്ജുകൾ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, 2025 ജൂലൈ 10 വരെ, AstroAI മിനി ഫ്രിഡ്ജുകളുമായി ബന്ധപ്പെട്ട് കാനഡയിൽ അപകടങ്ങളോ പരുക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഉപയോക്താക്കൾ AstroAI മിനി ഫ്രിഡ്ജുകൾ ഉപയോഗിക്കുന്നത് ഉടൻ നിർത്തണമെന്ന് ഏജൻസി നിർദ്ദേശിച്ചു. ഇവ മാറ്റി വാങ്ങുന്നതിനായി AstroAI-യുമായി ബന്ധപ്പെടണം. കമ്പനിയെ 877-278-7624 എന്ന നമ്പറിലും recall@astroai.com എന്ന നമ്പറിലും ബന്ധപ്പെടാം, ഹെൽത്ത് കാനഡ അറിയിച്ചു.