വൻകൂവർ : നഗരത്തിൽ പുലർച്ചെ നാല് മണിവരെ മദ്യവില്‍പ്പനയ്ക്ക് അനുവാദം നൽകി സിറ്റി കൗൺസിൽ. സിറ്റി കൗണ്‍സിലര്‍മാര്‍ പുതിയ ലിക്വര്‍ സര്‍വീസ് സമയം അംഗീകരിച്ചതോടെ കൂടുതല്‍ കേന്ദ്രങ്ങളില്‍ പുലര്‍ച്ചെ വരെ മദ്യം വിളമ്പാന്‍ സാധിക്കും. ഇതോടെ വൻകൂവർ നഗരമധ്യത്തിൽ അടക്കമുള്ള മദ്യ വില്‍പ്പനശാലകള്‍ പുലർച്ചെ നാല് വരെ തുറന്നിരിക്കും.

അതേസമയം നഗരത്തിന് വെളിയിലുള്ള പ്രദേശങ്ങളിലെ മദ്യവിൽപ്പനശാലകൾ വാരാന്ത്യങ്ങളിൽ പുലർച്ചെ മൂന്ന് വരെയും മറ്റു ദിവസങ്ങളിൽ പുലർച്ചെ രണ്ടു വരെയുമായിരിക്കും തുറന്നിരിക്കുക. മദ്യവില്‍പ്പനശാലകള്‍ അവരുടെ ലിക്വർ ലൈസൻസ് പുതുക്കുന്നതിന് അനുസരിച്ചായിരിക്കും പുതിയ സമയം അനുവദിക്കുക. കൂടാതെ പൊതുജനഅഭിപ്രായം പരിഗണിക്കുമെന്നും സിറ്റി കൗൺസിൽ അറിയിച്ചു.