ഓട്ടവ : തീപിടുത്ത സാധ്യതയെ തുടർന്ന് കാനഡയിൽ വിറ്റഴിച്ച ലക്ഷക്കണക്കിന് ഇലക്ട്രിക്കൽ ഔട്ട്‌ലെറ്റുകൾ തിരിച്ചുവിളിച്ചതായി ഹെൽത്ത് കാനഡ അറിയിച്ചു. യൂണിസൺ റിഡ്ജ് ഇലക്ട്രിക്കൽ ഡിവൈസസ് ഗ്രൗണ്ട് ഫോൾട്ട് സർക്യൂട്ട് ഇന്‍ററപ്റ്റർ (GFCI) സേഫ്റ്റി ഔട്ട്‌ലെറ്റുകളുടെ മൂന്ന് വെള്ള നിറത്തിലുള്ള മോഡലുകൾ തിരിച്ചുവിളിക്കലിൽ ഉൾപ്പെടുന്നുവെന്ന് ഹെൽത്ത് കാനഡ പറഞ്ഞു. ഔട്ട്‌ലെറ്റുകളുടെ മുൻവശത്ത് “TR” എന്നും പിന്നിൽ “LGL” എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

സേഫ്റ്റി ഔട്ട്‌ലെറ്റുകളുടെ ടെർമിനൽ സ്ക്രൂകൾ ശരിയായി മുറുകിയിട്ടില്ലെന്നും ഇത് താപനില വർധിക്കുന്നതിനും തീപിടിത്തത്തിനും കാരണമാകും. 2015 മുതൽ 2025 മെയ് വരെ കാനഡയിൽ ഏകദേശം 664,000 ഔട്ട്‌ലെറ്റുകൾ വിറ്റിട്ടുണ്ട്. ഉപയോക്താക്കൾ ഈ ഉൽപ്പന്നം ഉടനടി ഉപയോഗിക്കുന്നത് നിർത്തണമെന്ന് ഹെൽത്ത് കാനഡ നിർദ്ദേശിച്ചു. ഔട്ട്‌ലെറ്റുകൾ എങ്ങനെ അൺഇൻസ്റ്റാൾ ചെയ്യാമെന്നും റീഫണ്ടിനായും വാങ്ങിയ ഹാർഡ്‌വെയർ ഷോപ്പിൽ തിരികെ നൽകാമെന്നും നിർദ്ദേശങ്ങൾ ലഭിക്കുന്നതിന് യൂണിസൺ റിഡ്ജുമായി ബന്ധപ്പെടണമെന്നും ഏജൻസി അറിയിച്ചു. യൂണിസൺ റിഡ്ജിനെ 1-877-857-3879 എന്ന നമ്പറിലോ, info@gfcirecall-rappelddft.ca എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാം.