Tuesday, December 30, 2025

ടൊറൻ്റോയിൽ ഹെപ്പറ്റൈറ്റിസ് എ അണുബാധ: ജാഗ്രതാ നിർദ്ദേശം നൽകി ടിപിഎച്ച്

ടൊറൻ്റോ : നഗരത്തിൽ ഹെപ്പറ്റൈറ്റിസ് എ അണുബാധ സ്ഥിരീകരിച്ച് ടൊറൻ്റോ പബ്ലിക് ഹെൽത്ത് (ടിപിഎച്ച്). 601 കിങ് സ്ട്രീറ്റ് വെസ്റ്റിലെ ഏൾസ് കിച്ചൺ ആൻഡ് ബാറിൽ ജോലി ചെയ്യുന്ന ഒരു ജീവനക്കാരനാണ് അണുബാധിതനെന്ന് ആരോഗ്യ ഏജൻസി അറിയിച്ചു.

ഏൾസ് കിച്ചൺ ആൻഡ് ബാറിൽ എത്തിയ ഹെപ്പറ്റൈറ്റിസ് എ വൈറസ് ബാധിച്ചതായി സംശയമുള്ളവർ എത്രയും വേഗം വാക്സിൻ സ്വീകരിക്കണമെന്നും ഏജൻസി നിർദ്ദേശിച്ചു. ജൂലൈ 11 വെള്ളിയാഴ്ച, ജൂലൈ 12 ശനിയാഴ്ച, ജൂലൈ 15 ചൊവ്വാഴ്ച, ജൂലൈ 16 ബുധനാഴ്ച ദിവസങ്ങളിൽ ബാറിൽ എത്തിയവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും ടിപിഎച്ച് മുന്നറിയിപ്പ് നൽകി. ജൂലൈ 25-ന് വൈകുന്നേരം നാല് മുതൽ ഏഴു വരെയും ജൂലൈ 26-ന് വൈകുന്നേരം നാല് മുതൽ ആറര വരെയും മെട്രോ ഹാളിൽ സൗജന്യ ഹെപ്പറ്റൈറ്റിസ് എ വാക്സിൻ ക്ലിനിക്കുകൾ ഒരുക്കിയിട്ടുണ്ടെന്ന് ടൊറൻ്റോ പബ്ലിക് ഹെൽത്ത് അറിയിച്ചു.

ഹെപ്പറ്റൈറ്റിസ് എ വൈറസ് (HAV) മൂലം കരളിനെ ബാധിക്കുന്ന ഒരു വൈറൽ അണുബാധയാണ് ഹെപ്പറ്റൈറ്റിസ് എ. സാധാരണയായി മലിനമായ ഭക്ഷണം, വെള്ളം എന്നിവയിലൂടെ പകരുന്നു. നേരിയതോ ഗുരുതരമോ ആയ ലക്ഷണങ്ങളോടെ ഏതാനും ആഴ്ചകൾ മുതൽ മാസങ്ങൾ വരെ നീണ്ടുനിൽക്കുന്ന ഒരു ഹ്രസ്വകാല കരൾ രോഗമാണ് ഇത്. പനി, വിശപ്പില്ലായ്മ, ഓക്കാനം, ഛർദ്ദി, വയറുവേദന, ക്ഷീണം, മൂത്രത്തിന് നിറം മാറ്റം, ചർമ്മത്തിനും മൂത്രത്തിനും മഞ്ഞ നിറം തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഇവ മാസങ്ങളോളം നീണ്ടുനിൽക്കും. എന്നാൽ, ചില ആളുകൾക്ക് രോഗലക്ഷണങ്ങൾ അനുഭവപ്പെടണമെന്നില്ല. ഹെപ്പറ്റൈറ്റിസ് എ ബാധിച്ചാൽ മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ ശ്രദ്ധിക്കുകയും, ആവശ്യമായ പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!