ടൊറൻ്റോ : ഉപകരണങ്ങളുടെ തകരാറുമൂലമുണ്ടായ തടസ്സത്തെ തുടർന്ന് റിച്ച്മണ്ട് ഹില്ലിൽ നാലായിരത്തി അഞ്ഞൂറിലധികം ഉപയോക്താക്കൾ വൈദ്യുതിതടസ്സം നേരിടുന്നതായി അലക്ട്ര യൂട്ടിലിറ്റീസ് റിപ്പോർട്ട് ചെയ്തു. തുടക്കത്തിൽ പതിനായിരത്തിലധികം ഉപയോക്താക്കളെ തടസ്സം ബാധിച്ചെങ്കിലും പിന്നീട് അത് 4,606 ആയി കുറഞ്ഞു. വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനുള്ള ഏകദേശ സമയം ഇന്ന് രാത്രി 8 നും 10 നും ഇടയിലാണെന്ന് അലക്ട്ര പറയുന്നു.

കടുത്ത ചൂട് നേരിടുന്നതിനിടെയാണ് വൈദ്യുതിതടസ്സം നേരിടുന്നതെന്ന് കടുത്ത പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. റിച്ച്മണ്ട് ഹില്ലിൽ നിലവിൽ ചൂട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അത് വെള്ളിയാഴ്ച വരെ നീണ്ടുനിൽക്കും.