ടൊറൻ്റോ : നോർത്ത് യോർക്കിൽ കുത്തേറ്റു യുവാവിന് ഗുരുതര പരുക്കേറ്റതായി ടൊറൻ്റോ പൊലീസ് റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച പുലർച്ചെ നാലരയോടെ ബേവ്യൂ-സ്റ്റീൽസ് അവന്യൂ ഈസ്റ്റിലാണ് സംഭവം. അവിടെ 20 വയസ്സ് പ്രായമുള്ള ഒരാളെ കുത്തേറ്റ നിലയിൽ കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

യുവാവിനെ ഗുരുതരാവസ്ഥയിൽ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെന്ന് സംശയിക്കുന്ന ഒരാൾ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടതായി ഉദ്യോഗസ്ഥർ പറയുന്നു. ഇയാൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നു.