ടൊറൻ്റോ : നോർത്ത് യോർക്കിൽ വാഹനമിടിച്ച് 65 വയസ്സുള്ള സ്ത്രീ മരിച്ചു. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ ഷെപ്പേർഡ് അവന്യൂ വെസ്റ്റിന് സമീപം കോഡ്‌സെൽ അവന്യൂവിലെ ഗോഡ്ഡാർഡ് സ്ട്രീറ്റിലാണ് സംഭവം. ഇ-സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വയോധികയെ വെളുത്ത സെഡാൻ ഇടിക്കുകയായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ വയോധിക സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. അപകടശേഷം സെഡാൻ ഡ്രൈവർ രക്ഷപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു. അന്വേഷണം പുരോഗമിക്കുന്നു. അപകടത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.