ബ്രാംപ്ടൺ : നഗരത്തിൽ ഭവനഭേദനത്തിനിടെ വീട്ടുടമസ്ഥന് വെടിയേറ്റതായി പീൽ റീജനൽ പൊലീസ് റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെ മക്ലാഫ്ലിൻ റോഡിന് സമീപം സ്പ്രിങ് വ്യൂ ഡ്രൈവിൽ സിൽക്ക് വുഡ് ക്രസൻ്റിലുള്ള വീട്ടിലാണ് സംഭവം.

അജ്ഞാതരായ രണ്ട് പ്രതികൾ വീട്ടിലെ ഒരു ജനാലയിലൂടെ അതിക്രമിച്ചു കയറിയതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. തുടർന്ന് പ്രതികൾ മോഷണശ്രമത്തിനിടെ വീട്ടുടമസ്ഥനെതിരെ വെടിയുതിർക്കുകയായിരുന്നു. സംഭവസ്ഥലത്ത് എത്തിയ അന്വേഷണ ഉദ്യോഗസ്ഥർ ഇയാളെ വെടിയേറ്റ നിലയിൽ കണ്ടെത്തി. വീട്ടുടമസ്ഥനെ ഗുരുതരാവസ്ഥയിൽ പ്രാദേശിക ട്രോമ സെന്‍ററിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ അദ്ദേഹത്തിന്‍റെ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം തുടരുന്നു.