Friday, March 20, 2026

കൗട്ട്സ് അതിർത്തി ഉപരോധം: ഇവാൻ കോൾനട്ടിന് രണ്ട് വർഷം തടവ് ശിക്ഷ

എഡ്മിന്‍റൻ : കൗട്ട്സ് അതിർത്തി ഉപരോധവുമായി ബന്ധപ്പെട്ട കേസിൽ സംഘാടകരിലൊരാളായ ഇവാൻ കോൾനട്ടിന് രണ്ടു വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. അതിൽ 16 മാസം വീട്ടുതടങ്കലിലും അവസാന എട്ട് മാസത്തെ കർഫ്യൂവും ഉൾപ്പെടും.

2022 ജനുവരിയിലും ഫെബ്രുവരിയിലും, പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട എല്ലാ നിയന്ത്രണങ്ങളും വാക്സിൻ ഉത്തരവുകളും സർക്കാർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇവാൻ കോൾനട്ടിന്‍റെ നേതൃത്വത്തിൽ പ്രതിഷേധക്കാർ കൗട്ട്സിലെ ആൽബർട്ട-മോൻ്റാന അതിർത്തി ക്രോസിങ് ഉപരോധിച്ചിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ ഇവാൻ കോൾനട്ടിൽ നിന്നും മൂന്ന് തോക്കുകളും 5,000 വെടിയുണ്ടകളും ബോഡി ആർമറും പിടിച്ചെടുത്തിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!