ടൊറൻ്റോ : ഹൈവേ 48-ൽ രണ്ടു വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിക്കുകയും നാല് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച രാത്രി ഒമ്പതരയോടെ ഹൈവേ 48-ൽ സെൻ്റ് ജോൺ സൈഡ്‌റോഡിനും ബല്ലാൻട്രേ കോമണിനും ഇടയിലാണ് അപകടം നടന്നതെന്ന് ഒൻ്റാരിയോ പ്രവിശ്യാ പൊലീസ് അറിയിച്ചു.

രണ്ടു വാഹനങ്ങൾ നേർക്ക് നേർ കൂട്ടിയിടിക്കുകയായിരുന്നു. ഒരാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. പരുക്കേറ്റ നാല് പേരെ പ്രാദേശിക ട്രോമ സെന്‍ററിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. അപകടത്തെക്കുറിച്ച് എന്തെങ്കിലും വിവരമുള്ളവരോ ഡാഷ്‌ക്യാം ദൃശ്യങ്ങളോ ഉള്ളവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് ഒപിപി അഭ്യർത്ഥിച്ചു.