ലണ്ടൻ ഒൻ്റാരിയോ : കാനഡയിലെ ലണ്ടൻ ഒൻ്റാരിയോയിലുള്ള മലയാളി കൂട്ടായ്മയായ ലണ്ടൻ ഒൻ്റാരിയോ മലയാളി അസോസിയേഷന്‍റെ (ലോമ) ഓണാഘോഷം സെപ്റ്റംബർ 20 ശനിയാഴ്ച നടക്കും. രാവിലെ 11 മുതൽ വൈകിട്ട് ആറ് വരെ ലണ്ടൻ ഒൻ്റാരിയോ സോണ്ടേഴ്‌സ് സെക്കൻഡറി സ്കൂളിലാണ് ആഘോഷം. വിവിധ കലാപരിപാടികൾ, വിഭവ സമൃദ്ധമായ ഓണസദ്യ, അത്തപ്പൂക്കളം എന്നിവയുണ്ടാകുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

ഓണാഘോഷത്തോടനുബന്ധിച്ച് തിരുവാതിരകളി മത്സരം ഒരുക്കിയിട്ടുണ്ടെന്ന് ലോമ ഭാരവാഹികൾ അറിയിച്ചു. അഞ്ച് ടീമുകൾക്കായിരിക്കും മത്സരത്തിൽ പങ്കെടുക്കാൻ അവസരമുണ്ടായിരിക്കുക. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ സെപ്റ്റംബർ 7-നുള്ളിൽ രജിസ്ട്രേഷൻ പൂർത്തിയാക്കണം. തിരുവാതിരകളി മത്സരത്തിൽ ഒന്നാം സ്ഥാനക്കാർക്ക് 750 ഡോളർ ലഭിക്കും. രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 500 ഡോളറും 250 ഡോളറും സമ്മാനിക്കും. കൂടുതൽ വിവരങ്ങൾക്ക് ഭാരവാഹികളുമായി ബന്ധപ്പെടുക.
