ടൊറൻ്റോ : തിങ്കളാഴ്ച പുലർച്ചെ നോർത്ത് യോർക്കിലെ കരോക്കെ ബാറിൽ വെടിവെപ്പ് നടന്നതായി ടൊറൻ്റോ പൊലീസ് റിപ്പോർട്ട് ചെയ്തു. പുലർച്ചെ ഒരു മണിയോടെ വിക്ടോറിയ പാർക്ക്-സ്പാർക്സ് അവന്യൂവിലുള്ള ബാറിലാണ് സംഭവം. സംഭവവസ്ഥലത്ത് എത്തിയ അന്വേഷണ ഉദ്യോഗസ്ഥർ 20 വയസ്സുള്ള യുവാവിനെ വെടിയേറ്റ നിലയിൽ കണ്ടെത്തി. ഇയാളെ ഗുരുതരാവസ്ഥയിൽ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഏകദേശം അഞ്ചടി നാല് അടി ഉയരവും 20 നും 30 നും ഇടയിൽ പ്രായമുള്ള ദക്ഷിണേഷ്യൻ യുവാവാണ് പ്രതിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. മെലിഞ്ഞ ശരീരപ്രകൃതിയുള്ള ഇയാളെ അവസാനമായി കാണുമ്പോൾ ഇരുണ്ട നിറത്തിലുള്ള വസ്ത്രം ധരിച്ചിരുന്നതായി പൊലീസ് പറയുന്നു. അന്വേഷണം തുടരുന്നു. വെടിവെപ്പിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് ടൊറൻ്റോ പൊലീസ് അഭ്യർത്ഥിച്ചു.