വിനിപെഗ് : നിയന്ത്രണാതീതമായി പടരുന്ന കാട്ടുതീ കാരണം മാനിറ്റോബയിലെ നിസിചവയസിഹ്ക് ക്രീ നേഷൻ (എൻസിഎൻ) പൂർണ്ണമായി ഒഴിപ്പിക്കുന്നു. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഒഴിപ്പിക്കലെന്ന് കമ്മ്യൂണിറ്റി അറിയിച്ചു. സ്വന്തമായി വാഹനമുള്ള കമ്മ്യൂണിറ്റി അംഗങ്ങൾ വിനിപെഗിലേക്ക് പോകുന്നതിനുമുമ്പ് NCN മൾട്ടിപ്ലക്സിൽ രജിസ്റ്റർ ചെയ്യണം. കൂടാതെ വിനിപെഗിലെ 375 യോർക്ക് അവന്യൂവിലുള്ള RBC കൺവെൻഷൻ സെന്‍ററിലെ കനേഡിയൻ റെഡ് ക്രോസിൽ ചെക്ക് ഇൻ ചെയ്യണം. ഇന്ധനത്തിനുള്ള സ്ലിപ്പുകൾ മൾട്ടിപ്ലക്സിൽ നൽകും. ഗതാഗത സൗകര്യമില്ലാത്തവർ എത്രയും വേഗം മൾട്ടിപ്ലക്സിലേക്ക് പോകണമെന്നും കമ്മ്യൂണിറ്റി നിർദ്ദേശിച്ചു.

നിസിചവയസിഹ്ക് ക്രീ നേഷന് ഏകദേശം നാല് കിലോമീറ്റർ അകലെ കാട്ടുതീ എത്തിയിട്ടുണ്ടെന്നും PR-391 അടച്ചിടുമെന്നും കമ്മ്യൂണിറ്റിയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുമെന്നും അറിയിപ്പിൽ പറയുന്നു. കമ്മ്യൂണിറ്റിക്ക് വെളിയിലുള്ള താമസക്കാർ 204-670-2088 എന്ന നമ്പർ വഴിയോ ഇമെയിൽ വഴിയോ ബന്ധപ്പെടണം. വിനിപെഗിലെ RBC കൺവെൻഷൻ സെന്‍ററിലെ റെഡ് ക്രോസിൽ അവരും രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.