ഫ്ലോറിഡ : അസംസ്കൃത പാൽ ഉപഭോഗവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 21 ഇ.കോളി കേസുകൾ റിപ്പോർട്ട് ചെയ്തതായി ഫ്ലോറിഡ ആരോഗ്യ വകുപ്പ്. രോഗബാധിതരിൽ 10 വയസ്സിന് താഴെയുള്ള ആറ് കുട്ടികളും ഉൾപ്പെടുന്നു. നോർത്ത് ഈസ്റ്റ്/സെൻട്രൽ ഫ്ലോറിഡയിലെ ഒരു ഫാമിൽ നിന്നുള്ള അസംസ്കൃത പാൽ കഴിച്ചതുമായി ബന്ധപ്പെട്ടാണ് അണുബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അസുഖബാധിതരായ ഏഴു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കേസുകളുടെ എണ്ണം ഉയരാൻ ഈ ഫാമിലെ ശുചിത്വമില്ലായ്‌മയാണ് പ്രധാനം കാരണമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

യുണൈറ്റഡ് സ്റ്റേറ്റ്സിൽ പക്ഷിപ്പനി പൊട്ടിപ്പുറപ്പെടുന്നതിനാൽ അസംസ്കൃത പാൽ കഴിക്കുന്നതിനെതിരെ ഫെഡറൽ ആരോഗ്യ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇ.കോളി സാധാരണയായി കുടലിൽ കാണപ്പെടുന്ന ഒരു തരം ബാക്ടീരിയയാണ്. എന്നാൽ ചിലതരം ഇ.കോളി അണുബാധയ്ക്കും വയറിളക്കം, ഛർദ്ദി, വയറുവേദന, നിർജ്ജലീകരണം തുടങ്ങിയ ഗുരുതരമായ ലക്ഷണങ്ങൾക്കും കാരണമാകും.