Thursday, May 14, 2026

സി-പില്ലർ ട്രിമ്മുകൾ വേർപ്പെടാൻ സാധ്യത: കിയ വാഹനങ്ങൾ തിരിച്ചുവിളിച്ചു

ഓട്ടവ : സി-പില്ലർ ട്രിമ്മുകൾ വേർപ്പെട്ട് അപകടത്തിന് സാധ്യതയുള്ളതിനാൽ കാനഡയിൽ ആയിരക്കണക്കിന് കിയ വാഹനങ്ങൾ തിരിച്ചു വിളിച്ചു. 2023, 2024 മോഡൽ കെ 5 കിയ വാഹനങ്ങളും 2023, 2024, 2025 മോഡൽ കിയ ടെല്ലുറൈഡ് എസ്‌യുവികളുമാണ് തിരിച്ചുവിളിച്ചിരിക്കുന്നതെന്ന് ട്രാൻസ്‌പോർട്ട് കാനഡ പറയുന്നു. രണ്ടു മോഡലിലുമായി ആകെ 9,529 വാഹനങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്.

കിയ ഉടമകളെ മെയിൽ വഴി അറിയിക്കുകയും സി-പില്ലർ ട്രിമ്മുകൾ മാറ്റിസ്ഥാപിക്കുന്നതിന് അവരുടെ വാഹനം ഒരു ഡീലർഷിപ്പിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിക്കുമെന്നും ഫെഡറൽ ഏജൻസി അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!