സാസ്കറ്റൂൺ : കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ ട്രേഡ് ആൻഡ് ടെക്നിക്കൽ സ്കൂൾ ജീവനക്കാരെ പിരിച്ചുവിട്ട് സസ്കാച്വാൻ പോളിടെക്നിക്. രാജ്യാന്തര വിദ്യാർത്ഥി പ്രവേശനത്തിലെ കുറവ് കാരണം 2025-26 അധ്യയന വർഷം വരുമാനത്തിൽ കനത്ത ഇടിവ് നേരിട്ടതായി സസ്കാച്വാൻ പോളിടെക് പ്രസിഡൻ്റ് ലാറി റോസിയ അറിയിച്ചു. ഇത് സ്കൂൾ പ്രോഗ്രാമുകളെയും ജീവനക്കാരെയും ബാധിക്കുമെന്നും അവർ വ്യക്തമാക്കി.

14 ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകിയതായി ലാറി റോസിയ പറയുന്നു. കൂടാതെ ഒഴിവുള്ള ചില തസ്തികകൾ നികത്തില്ലെന്നും അവർ അറിയിച്ചു. നിരവധി വകുപ്പുകളും ഫാക്കൽറ്റികളും പിരിച്ചുവിടുകയോ ലയിപ്പിക്കുകയോ ചെയ്യും. ബിസിനസ് ആൻഡ് മാനേജ്‌മെൻ്റ് ഫാക്കൽറ്റിയും ഡിജിറ്റൽ ഇന്നൊവേഷൻ, ആർട്‌സ് ആൻഡ് സയൻസസ് ഫാക്കൽറ്റിയും ഒരൊറ്റ ഡീന്‍റെ കീഴിൽ ഏകീകരിക്കും.