വിനിപെഗ് : ഓഗസ്റ്റിലെ ആദ്യ നറുക്കെടുപ്പിൽ, പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) വഴി സ്ഥിരതാമസത്തിന് അപേക്ഷിക്കാൻ 37 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി മാനിറ്റോബ സർക്കാർ. ഓഗസ്റ്റ് 7-ന് നടന്ന നറുക്കെടുപ്പിൽ മാനിറ്റോബ സ്‌കിൽഡ് വർക്കർ പാത്ത്‌വേ, സ്‌കിൽഡ് വർക്കർ ഓവർസീസ് പാത്ത്‌വേ എന്നീ രണ്ടു പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം വഴിയാണ് അപേക്ഷകർക്കാണ് ഇൻവിറ്റേഷൻ ലഭിച്ചത്. ഏറ്റവും കുറഞ്ഞത് 724 സ്‌കോർ ഉള്ള ഉദ്യോഗാർത്ഥികളെയാണ് ഈ നറുക്കെടുപ്പിൽ പരിഗണിച്ചത്.

ഇൻവിറ്റേഷൻ ലഭിച്ച 37 ഉദ്യോഗാർത്ഥികളിൽ ഏഴെണ്ണം സാധുവായ എക്സ്പ്രസ് എൻട്രി പ്രൊഫൈൽ നമ്പറുകളും ജോലി അന്വേഷിക്കുന്നവരുടെ വാലിഡേഷൻ കോഡുകളും ഉള്ളവരായിരുന്നു.