Wednesday, December 10, 2025

ബാറ്റിൽ റിവർ-ക്രോഫൂട്ട് ഉപതിരഞ്ഞെടുപ്പ്: മുൻ‌കൂർ വോട്ടിങ് ഇന്ന് അവസാനിക്കും

എഡ്മിന്‍റൻ : ആൽബർട്ട ബാറ്റിൽ റിവർ-ക്രോഫൂട്ട് റൈഡിങ് ഉപതിരഞ്ഞെടുപ്പിലെ മുൻ‌കൂർ വോട്ടിങ് ഇന്ന് അവസാനിക്കും. ഏകദേശം 52,600 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള റൈഡിങ്ങിൽ ഏകദേശം 84,515 വോട്ടർമാരാണുള്ളത്. കൺസർവേറ്റീവ് പാർട്ടി ഓഫ് കാനഡ ലീഡർ പിയേർ പൊളിയേവ് അടക്കം ഇരുനൂറിലധികം സ്ഥാനാർത്ഥികളാണ് ഓഗസ്റ്റ് 18-ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. തിരഞ്ഞെടുപ്പ് സിസ്റ്റത്തിൽ മാറ്റം ആവശ്യപ്പെടുന്ന പ്രതിഷേധ ഗ്രൂപ്പായ ലോങ്ങസ്റ്റ് ബാലറ്റ് കമ്മിറ്റിയുടെ ഭാഗമാണ് ഭൂരിഭാഗം സ്ഥാനാർത്ഥികളും.

പ്രാദേശിക സമയം രാവിലെ 9 മുതൽ രാത്രി 9 വരെ വോട്ടർമാർക്ക് അവരുടെ നിയുക്ത പോളിങ് സ്റ്റേഷനുകളിൽ വോട്ടു ചെയ്യാം. ഓഗസ്റ്റ് 12 ചൊവ്വാഴ്ച വൈകുന്നേരം 6 മണി വരെ ബാറ്റിൽ റിവർ–ക്രോഫൂട്ടിലുള്ള പ്രാദേശിക ഇലക്ഷൻസ് കാനഡ ഓഫീസിലും വോട്ടർമാർക്ക് വോട്ടു ചെയ്യാൻ അവസരമുണ്ട്. അതേസമയം ഈ ഉപതിരഞ്ഞെടുപ്പിൽ, സ്ഥാനാർത്ഥികളുടെ എണ്ണം ഇരുന്നൂറ് കടന്നതോടെ തിരഞ്ഞെടുത്ത സ്ഥാനാർത്ഥിയുടെ പേര് ബാലറ്റ് പേപ്പറിൽ എഴുതണം. സ്ഥാനാർത്ഥിയുടെ പേര് തെറ്റായി എഴുതിയാലും വോട്ട് സ്വീകരിക്കുമെന്ന് ഇലക്ഷൻസ് കാനഡ അറിയിച്ചു.

സ്ഥാനാർത്ഥി പട്ടികയിൽ പിയേർ പൊളിയേവിനൊപ്പം ലിബറൽ സ്ഥാനാർത്ഥി ഡാർസി സ്പാഡി, എൻഡിപിയുടെ കാതറിൻ സ്വാംപി, സ്വതന്ത്ര സ്ഥാനാർത്ഥി ബോണി ക്രിച്ച്‌ലി എന്നിവരും ഉൾപ്പെടുന്നു. 20 വർഷത്തിലേറെയായി ഓട്ടവ കാൾട്ടൺ റൈഡിങ്ങിനെ പ്രതിനിധീകരിച്ചിരുന്ന പിയേർ ലിബറൽ സ്ഥാനാർത്ഥിയായ ബ്രൂസ് ഫാൻജോയോട് നാലായിരത്തി മുന്നൂറിലധികം വോട്ടുകൾക്ക് പരാജയപ്പെട്ടിരുന്നു. തുടർന്ന് പൊളിയേവിന് ഹൗസ് ഓഫ് കോമൺസിലേക്ക് തിരിച്ചെത്താൻ അവസരം ഒരുക്കുന്നതിനായി, കൺസർവേറ്റീവ് എംപി ഡാമിയൻ കുറേക്ക് ആൽബർട്ടയിലെ ബാറ്റി

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!