ടൊറൻ്റോ : വരണ്ട കാലാവസ്ഥ തുടരുന്ന ഗ്രേറ്റർ ടൊറൻ്റോ മേഖലയിലെ രണ്ട് മുനിസിപ്പാലിറ്റികളിൽ കൂടി ഫയർ ബാൻ ഏർപ്പെടുത്തി. വോൺ, ബർലിംഗ്ടൺ മുനിസിപ്പാലിറ്റികളിലാണ് നിരോധനം നടപ്പിലാക്കിയത്. എയ്ജാക്സ്, അറോറ, ന്യൂമാർക്കറ്റ്, ഓക്ക്‌വിൽ, ഓഷവ, പീറ്റർബറോ എന്നിവിടങ്ങളിൽ നിലവിൽ നിരോധനം പ്രാബല്യത്തിലുണ്ട്. വരണ്ടതും ചൂടുള്ളതുമായ കാലാവസ്ഥ, പരിമിതമായ മഴ, കാട്ടുതീയിൽ നിന്നുള്ള പുക എന്നിവ കാരണമാണ് നിലവിൽ ഫയർ ബാൻ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് മുനിസിപ്പാലിറ്റികൾ അറിയിച്ചു.

ജൂലൈ 20-നാണ് മേഖലയിൽ അവസാനമായി 10 മില്ലിമീറ്ററിൽ കൂടുതൽ മഴ പെയ്തത്. അതിനുശേഷം, ഗ്രേറ്റർ ടൊറൻ്റോ മേഖലയിൽ രണ്ടു ഉഷ്ണതരംഗമാണ് അനുഭവപ്പെട്ടത്. ചില പ്രദേശങ്ങളിലെ സ്ഥിതി ഇന്ന് വൈകുന്നേരം അൽപ്പം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, ബുധനാഴ്ച വരെ ജിടിഎയിൽ ചൂടും ഈർപ്പവും നിറഞ്ഞ അവസ്ഥകൾ നിലനിൽക്കും.