വിനിപെഗ് : മാനിറ്റോബ സ്പ്രൂസ് വുഡ്സ് ഉപതിരഞ്ഞെടുപ്പ് ഓഗസ്റ്റ് 26-ന് നടക്കുമെന്ന് ഇലക്ഷൻസ് മാനിറ്റോബ അറിയിച്ചു. അഡ്വാൻസ് വോട്ടെടുപ്പ് ശനിയാഴ്ച ആരംഭിക്കും. ഏപ്രിലിൽ നടന്ന ഫെഡറൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി ഗ്രാൻ്റ് ജാക്സൺ രാജിവെച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

പടിഞ്ഞാറൻ മാനിറ്റോബയിലെ ഈ റൈഡിങ് പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടിയുടെ ശക്തികേന്ദ്രമാണ്. 2023-ൽ ടോറികൾ അവിടെ 60 ശതമാനത്തിലധികം വോട്ടുകൾ നേടിയിരുന്നു. മൂന്ന് സ്ഥാനാർത്ഥികളാണ് മത്സരരംഗത്ത് ഉള്ളത്. ഭരണകക്ഷിയായ എൻഡിപിക്ക് വേണ്ടി കാബിനറ്റ് മന്ത്രി ഗ്ലെൻ സിമാർഡിന്‍റെ എക്സിക്യൂട്ടീവ് അസിസ്റ്റൻ്റായി ജോലി ചെയ്തിരുന്ന റേ ബെർത്തലെറ്റ് മത്സരിക്കുന്നു. അധ്യാപകനായ സ്റ്റീഫൻ റീഡ് ലിബറൽ ബാനറിൽ മത്സരിക്കുമ്പോൾ കോളിൻ റോബിൻസ് പ്രോഗ്രസീവ് കൺസർവേറ്റീവുകൾക്ക് വേണ്ടി സീറ്റ് നീലയായി നിലനിർത്താൻ ഇറങ്ങുന്നു.