ഹാലിഫാക്സ് : കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ നോവസ്കോഷയിലെ ചില ഗോൾഫ് ക്ലബ്ബുകൾ പുകവലി നിരോധനം ഏർപ്പെടുത്തി. കിങ്സ്റ്റണിലെ പാരഗൺ ഗോൾഫ് ആൻഡ് കൺട്രി ക്ലബ്ബും ബേസൈഡിലെ ഗ്രാനൈറ്റ് സ്പ്രിംഗ്സ് ഗോൾഫ് ക്ലബ്ബും നിരോധനം നടപ്പിലാക്കിയിട്ടുണ്ട്. കേപ് ബ്രെട്ടണിലെ മറ്റൊരു ഗോൾഫ് കോഴ്‌സായ സീവ്യൂ ഗോൾഫ് ആൻഡ് കൺട്രി ക്ലബ് പുകവലിക്കാരോട് അവരുടെ സിഗരറ്റ് കുറ്റികൾ നീക്കം ചെയ്യുന്നതിൽ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അപകടസാധ്യതയുള്ള തീപിടുത്ത സീസണിൽ സുരക്ഷിതമായ അന്തരീക്ഷം നിലനിർത്താൻ നമുക്കെല്ലാവർക്കും ഒരുമിച്ച് പ്രവർത്തിക്കാം, പാരഗൺ ഗോൾഫ് ആൻഡ് കൺട്രി ക്ലബ്ബ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

അതേസമയം ബുധനാഴ്ച, ബയേഴ്‌സ് ലേക്ക് ബിസിനസ് പാർക്കിലെ സൂസീസ് തടാകത്തിലെ വനപ്രദേശത്ത് ഉണ്ടായ കാട്ടുതീ നിയന്ത്രണാതീതമായി തുടരുകയാണ്. കാട്ടുതീ കാരണം ബയേഴ്‌സ് ലേക്ക് മേഖലയിലെ നിരവധി കെട്ടിടങ്ങൾ ഒഴിപ്പിക്കാൻ ഉത്തരവിട്ടിരുന്നു.