ലണ്ടൻ ഒൻ്റാരിയോ : ലണ്ടൻ ഒൻ്റാരിയോയിൽ മരിച്ച മലയാളി യുവാവ് റോബിൻ പി. ബേബി (36)ക്കായി ഗോഫണ്ട് സമാഹരണം ആരംഭിച്ചു. കുടുംബത്തെ സഹായിക്കുന്നതിനും ശവസംസ്കാരച്ചെലവുകൾക്കുമായാണ് ഈ ധനസമാഹരണം സംഘടിപ്പിക്കുന്നത്. ലണ്ടൻ ഒൻ്റാരിയോ മലയാളി അസോസിയേഷന്‍റെ (LOMA) നേതൃത്വത്തിലാണ് ഗോ ഫണ്ട് സമാഹരണം ആരംഭിച്ചിരിക്കുന്നത്.

ഇന്ത്യയിൽ ഹോട്ടൽ മാനേജ്‌മെൻ്റ് ബിരുദം പൂർത്തിയാക്കിയ ശേഷം 2019 ൽ കാനഡയിലെത്തിയ റോബിൻ വീട്ടിലെ പടിക്കെട്ടിൽ നിന്ന് താഴേക്ക് വീണു തലയ്ക്ക് ഗുരുതരമായി പരുക്കേറ്റാണ് മരിച്ചത്.