Monday, August 18, 2025

കാട്ടുതീ: നോവസ്കോഷ വെസ്റ്റ് ഡൽഹൗസിയിൽ ജനങ്ങളെ ഒഴിപ്പിക്കുന്നു

ഹാലിഫാക്സ് : നോവസ്കോഷ ലോങ് ലേക്കിന് സമീപമുള്ള കാട്ടുതീ നിയന്ത്രണാതീതമായതിനാൽ, വെസ്റ്റ് ഡൽഹൗസിയിലെ ജനങ്ങൾ ഉടൻ വീടുകൾ ഒഴിയണമെന്ന് പ്രവിശ്യാ പ്രകൃതിവിഭവ വകുപ്പ് (DNR) നിർദ്ദേശിച്ചു. 4094 മുതൽ 5315 വരെ വെസ്റ്റ് ഡൽഹൗസി റോഡിൽ താമസിക്കുന്ന ആളുകൾക്ക് ഒഴിപ്പിക്കൽ ഉത്തരവ് ബാധകമാണ്.

ജനങ്ങൾ ഉടൻ പ്രദേശം വിടുക, താമസിക്കുന്നത് പരുക്കോ ജീവഹാനിക്കോ ഇടയാക്കും, അന്നാപൊളിസ് റീജനൽ എമർജൻസി മാനേജ്‌മെൻ്റ് ഓർഗനൈസേഷൻ വ്യാഴാഴ്ച രാവിലെ 10:15 ഓടെ അറിയിച്ചു. 72 മണിക്കൂർ സമയത്തേക്ക് ആവശ്യമായ അടിയന്തര കിറ്റും മരുന്നുകൾ, വാലറ്റുകൾ, താക്കോലുകൾ തുടങ്ങിയ അവശ്യ വസ്തുക്കളും കൈവശം കരുതണമെന്നും ഓർഗനൈസേഷൻ നിർദ്ദേശിച്ചു. വീടുകൾ വിട്ടുപോകുന്നവർ 31 ബേ റോഡിലെ ബ്രിഡ്ജ്ടൗൺ ഫയർ ഹാളിൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് താമസക്കാർക്ക് 1-833-806-1515 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!