Tuesday, October 14, 2025

കാനഡയിലെ വാടകക്കാരിൽ 34% പേർ വാടകയ്‌ക്കായി വലിയ തുക ചെലവഴിക്കുന്നു: സർവേ

ടൊറൻ്റോ : രാജ്യത്തുടനീളം വാടക കുറഞ്ഞെങ്കിലും വാടകക്കാരിൽ ഭൂരിഭാഗവും തങ്ങളുടെ വരുമാനത്തിന്‍റെ പകുതിയിലധികവും വാടകയ്‌ക്കായി ചെലവഴിക്കുന്നതായി പുതിയ സർവേ. സർവേയിൽ പങ്കെടുത്തവരിൽ 34% പേരും വരുമാനത്തിന്‍റെ പകുതിയിൽ കൂടുതൽ ഇതിനായി ചെലവഴിക്കുന്നുണ്ട്. കൂടാതെ വാടക കുറഞ്ഞ നഗരങ്ങളിലേക്ക് മാറുന്നത് പരിഗണിക്കുന്നതായും സർവേയിൽ പങ്കെടുത്തവർ പറയുന്നു. കാനഡയിലുടനീളമുള്ള 510 വാടകക്കാരിൽ നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ. സർവേയിൽ പങ്കെടുത്തവരിൽ 22% പേർ മാത്രമാണ് അവരുടെ വരുമാനത്തിന്‍റെ 30 ശതമാനമോ അതിൽ കുറവോ വാടകയ്‌ക്കായി ചെലവഴിക്കുന്നത്. അതേസമയം തുടർച്ചയായി പത്താം മാസം ദേശീയ ശരാശരി വാടക മുൻ വർഷത്തെ അപേക്ഷിച്ച് 3.6% കുറഞ്ഞ് ജൂലൈയിൽ 2,121 ഡോളറായി.

സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും, വാടകയ്‌ക്കായി വലിയ തുക ചെലവഴിക്കുന്നവരിൽ 66% പേരും ഇപ്പോഴും ഒരു റൂംമേറ്റ് വേണ്ടെന്ന് പറയുന്നതായി സർവേ കണ്ടെത്തി. 18 നും 24 നും ഇടയിൽ പ്രായമുള്ള വാടകക്കാരിൽ പകുതിയോളം പേർ അവരുടെ വരുമാനത്തിന്റെ 50 ശതമാനത്തിലധികം വാടകയ്‌ക്കായി ചെലവഴിക്കുന്നു. കൂടാതെ ഈ കൂട്ടത്തിൽ പ്രതിമാസ വാടകയ്‌ക്കുള്ള ബജറ്റ് പരിധി 1,000 ഡോളർ മുതൽ 1,499 ഡോളർ വരെയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!