ബീജിങ് : കാനഡയുടെ സ്റ്റീൽ ഇറക്കുമതി നിയന്ത്രണങ്ങൾക്കെതിരെ ലോക വ്യാപാര സംഘടനയിൽ (WTO) പരാതി നൽകി ചൈന. കാനഡ-ചൈന വ്യാപാര സംഘർഷം രൂക്ഷമാകുന്നതായും വാണിജ്യ മന്ത്രാലയം അറിയിച്ചു. ഒരു വര്‍ഷം മുന്‍പ് ചൈനീസ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കാനഡ തീരുവ ഏര്‍പ്പെടുത്തിയതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തര്‍ക്കം ആരംഭിച്ചത്.

ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾക്ക് 100% താരിഫ് ഏർപ്പെടുത്താനുള്ള കാനഡയുടെ തീരുമാനത്തോടുള്ള പ്രതികരണമായി, മാർച്ചിൽ വിവിധ കനേഡിയൻ കാർഷിക ഉൽപ്പന്നങ്ങൾക്ക് ചൈന 100% സർചാർജ് ചുമത്തിയിരുന്നു. കൂടാതെ കാനഡയില്‍ നിന്നുള്ള കനോല ഇറക്കുമതിക്ക് 75.8% ആൻ്റി-ഡംപിങ് തീരുവ ചൈന ചുമത്തിയിട്ടുണ്ട്.