എഡ്മിന്‍റൻ : ഓഗസ്റ്റ് 7 നും ഓഗസ്റ്റ് 15 നും ഇടയിൽ ആൽബർട്ട ഓപ്പർച്യുനിറ്റി സ്ട്രീം (AOS), എക്സ്പ്രസ് എൻട്രി സ്ട്രീം എന്നിവയെ കേന്ദ്രീകരിച്ച് മൂന്ന് നറുക്കെടുപ്പുകൾ നടത്തി ആൽബർട്ട. ഈ നറുക്കെടുപ്പുകളിലൂടെ ആൽബർട്ട അഡ്വാന്റേജ് ഇമിഗ്രേഷൻ പ്രോഗ്രാം (AAIP) വഴി സ്ഥിര താമസത്തിനായി അപേക്ഷിക്കാൻ 683 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി.

ഈ വർഷത്തെ ഏറ്റവും വലിയ നറുക്കെടുപ്പിൽ ഓഗസ്റ്റ് 12-ന് ആൽബർട്ട ഓപ്പർച്യുനിറ്റി സ്ട്രീം വഴി 581 അപേക്ഷകർക്ക് ഇൻവിറ്റേഷൻ ലഭിച്ചു. കൂടാതെ, എക്സ്പ്രസ് എൻട്രി അപേക്ഷകർക്കും മറ്റൊന്ന് എക്സ്പ്രസ് എൻട്രി ഇതര അപേക്ഷകർക്കുമായി നടന്ന ഡെഡിക്കേറ്റഡ് ഹെൽത്ത്കെയർ പാത്ത് വേയ്ക്ക് കീഴിലുള്ള രണ്ട് നറുക്കെടുപ്പുകളിളിലൂടെ 102 അപേക്ഷകരെ കൂടി പരിഗണിച്ചപ്പോൾ ആകെ ഇൻവിറ്റേഷൻ ലഭിച്ചവരുടെ എണ്ണം 683 ആയി.