Wednesday, September 10, 2025

ട്രിവാൻഡ്രം തിരുവനന്തപുരം മലയാളി അസോസിയേഷൻ ഓഫ് കാനഡ ഓണാഘോഷം ശനിയാഴ്ച മിസ്സിസാഗയിൽ

മിസ്സിസാഗ : ചെണ്ടമേളത്തിന്‍റെയും പുലിക്കളിയുടെയും അകമ്പടിയോടും ആർപ്പുവിളികളോടും കൂടി ട്രിവാൻഡ്രം മലയാളി അസോസിയേഷൻ ഓഫ് കാനഡയുടെ (TMAC) ഓണാഘോഷം “പൊന്നോണപ്പുലരി 2025” ഈ മാസം 23-ന് നടക്കും. രാവിലെ പത്തര മുതൽ മിസ്സിസാഗ വാലി കമ്മ്യൂണിറ്റി സെന്‍ററിലാണ് ആഘോഷം.

ഓണാഘോഷത്തോടനുബന്ധിച്ച് കൾച്ചറൽ പ്രോഗ്രാം, വടംവലി, വിഭവസമൃദ്ധമായ തിരുവനന്തപുരം ശൈലിയിലുള്ള സദ്യ, കൂടാതെ വിവിധ കലാ-കായിക മത്സരങ്ങൾ, ഡാൻസ് തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് TMAC ഭാരവാഹികൾ അറിയിച്ചു. പ്രവേശനം ടിക്കറ്റ് മൂലമായിരിക്കും. TMAC-യിലെ മുതിർന്ന അംഗങ്ങൾക്ക് 20 ഡോളറും കുട്ടികൾക്ക് 15 ഡോളറുമായിരിക്കും പ്രവേശന ഫീസ്. മറ്റുള്ളവർക്ക് 25 ഡോളറും കുട്ടികൾക്ക് 20 ഡോളറും പ്രവേശന ഫീസ് ഈടാക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!