വിനിപെഗ് : ഓഗസ്റ്റിലെ രണ്ടാമത്തെ നറുക്കെടുപ്പിലൂടെ മാനിറ്റോബ പ്രൊവിൻഷ്യൽ നോമിനീ പ്രോഗ്രാം (MPNP) വഴി സ്‌കിൽഡ് വർക്കേഴ്സിന് ഇൻവിറ്റേഷൻ നൽകി. സ്‌കിൽഡ് വർക്ക് എക്സ്പീരിയൻസ്, റിക്രൂട്ട്മെൻ്റ് സംരംഭങ്ങളിലെ പങ്കാളിത്തം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുത്തത്.

ഓഗസ്റ്റ് 21-ന് നടന്ന മാനിറ്റോബയുടെ ഈ വർഷത്തെ 17-ാമത് പ്രവിശ്യാ ഇമിഗ്രേഷൻ നറുക്കെടുപ്പിൽ MPNP സ്കിൽഡ് വർക്കർ സ്ട്രീമിന് കീഴിലെ സ്കിൽഡ് വർക്കർ ഇൻ മാനിറ്റോബ, ഓവർസീസ് സ്കിൽഡ് വർക്കർ എന്നീ പാത്ത് വേ വഴി ആകെ 77 അപേക്ഷകർക്ക് ഇൻവിറ്റേഷൻ ലഭിച്ചു. അതിൽ 18 എണ്ണം എക്സ്പ്രസ് എൻട്രി പ്രൊഫൈൽ നമ്പറും ജോലി അന്വേഷിക്കുന്നയാളുടെ വാലിഡേഷൻ കോഡും ഉള്ള വിദേശ പൗരന്മാർക്ക് അയച്ചു. ഏറ്റവും കുറഞ്ഞ സ്കോർ 612 ഉള്ള ഉദ്യോഗാർത്ഥികളെയാണ് ഈ നറുക്കെടുപ്പിൽ പരിഗണിച്ചത്.