ടൊറൻ്റോ : നോർത്ത് യോർക്കിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു കുട്ടി ഉൾപ്പെടെ അഞ്ച് പേർക്ക് പരുക്കേറ്റു. ഞായറാഴ്ച രാത്രി ഒമ്പതരയോടെ അലൻ റോഡ് സൗത്തിലെ ലോറൻസ് അവന്യൂ വെസ്റ്റിലാണ് രണ്ടു വാഹനങ്ങൾ കൂട്ടിയിടിച്ചതെന്ന് ടൊറൻ്റോ പൊലീസ് അറിയിച്ചു.

രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും ഒരു കുട്ടിയും ഉൾപ്പെടെ ആകെ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പാരാമെഡിക്കുകൾ പറയുന്നു. അന്വേഷണം ആരംഭിച്ചു. അപകടത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണം.