കോട്ടയം : സിറോ മലബാർ സഭയ്ക്ക് പുതിയ രണ്ട് മെത്രാന്മാരെ പ്രഖ്യാപിച്ചു. ഫാ. ജയിംസ് പട്ടേരിൽ, ഫാ. ജോസഫ് തച്ചപ്പറമ്പത്ത് എന്നിവരാണ് പുതിയ മെത്രാന്മാർ. നാല് ബിഷപ്പുമാരെ ആർച്ച് ബിഷപ്പുമാരായി ഉയർത്തി.

കൂരിയ മെത്രാൻ ആയിരുന്ന സെബാസ്റ്റ്യൻ വാണിയപുരയ്ക്കലിനെ കല്യാൺ രൂപതയിലേക്ക് മാറ്റിയതാണ് പ്രധാന മാറ്റം. കുര്യാക്കോസ് ഭരണിക്കുളങ്ങരയെ ഫരീദാബാദ് ആർച്ച് ബിഷപ്പായും പ്രിൻസ് ആൻ്റണി പാനങ്ങാടനെ ഷംഷാദ്ബാദ് ആർച്ച് ബിഷപ്പായും സെബാസ്റ്റ്യൻ വടക്കേലിനെ ഉജ്ജയിൻ ആർച്ച് ബിഷപ്പായും ഉയർത്തി.