Tuesday, October 14, 2025

ഓട്ടവയിൽ മനുഷ്യനിൽ വെസ്റ്റ് നൈൽ വൈറസ് രോഗബാധ

ഓട്ടവ : കൊതുകുകൾ കൂടുതലുള്ള പ്രദേശങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് ഓട്ടവ പബ്ലിക് ഹെൽത്ത് (OPH) ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു. രാജ്യതലസ്ഥാനത്ത് മനുഷ്യ വെസ്റ്റ് നൈൽ വൈറസിന്‍റെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തതായി ഏജൻസി അറിയിച്ചു. 2025 സീസണിലെ ആദ്യമായാണ് ഓട്ടവ നിവാസിക്ക് വെസ്റ്റ് നൈൽ വൈറസ് അണുബാധ ഉണ്ടായതെന്ന് OPH പറയുന്നു. പ്രവിശ്യയിൽ ഇതുവരെ, വെസ്റ്റ് നൈൽ വൈറസിന്‍റെ 11 മനുഷ്യ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഓട്ടവയിൽ, 13 മനുഷ്യ കേസുകളായിരുന്നു ഏജൻസി റിപ്പോർട്ട് ചെയ്തത്.

അതേസമയം കൊതുകുകൾ വഴി പകരുന്ന മറ്റൊരു രോഗമായ ഈസ്റ്റേൺ എക്വിൻ എൻസെഫലൈറ്റിസ് വൈറസ് (EEEV) ഒരു കുതിരയ്ക്ക് ബാധിച്ചതായി ഏജൻസി അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. ഈ അണുബാധ മനുഷ്യരിലേക്ക് പകരുന്നത് അപൂർവമാണെന്നും പ്രവിശ്യയിൽ നാലെണ്ണം മാത്രമേ കണ്ടെത്തിയിട്ടുള്ളൂവെന്നും OPH പറഞ്ഞു. എന്നാൽ, അണുബാധ അപൂർവ്വമാണെങ്കിലും, WNV പോലെ, ഇത് ഗുരുതരമായ ആരോഗ്യപ്രതിസന്ധിക്കും മരണത്തിനും പോലും കാരണമാകുമെന്നതിനാൽ ഈ രോഗം ആശങ്കാജനകമാണ്, ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!