Saturday, August 30, 2025

അപകടസാധ്യത: പ്രഷർ വാഷറുകൾ തിരിച്ചുവിളിച്ച് ഹെൽത്ത് കാനഡ

ഓട്ടവ : ഒടിവുകൾക്കും മറ്റ് പരുക്കുകൾക്കും കാരണമായ പ്രൊജക്റ്റൈൽ അപകടസാധ്യത കാരണം യുഎസിലും കാനഡയിലും വിറ്റഴിച്ച പ്രഷർ വാഷറുകൾ തിരിച്ചുവിളിച്ചു. ഹോം ഡിപ്പോ പോലുള്ള റീട്ടെയിലർമാർ വിറ്റ ഏകദേശം 780,000 റിയോബി ബ്രാൻഡഡ് ഇലക്ട്രിക് പ്രഷർ വാഷറുകളുടെ ചില മോഡലുകളാണ് ബാധിത ഉൽപ്പന്നങ്ങൾ. തിരിച്ചുവിളിക്കപ്പെടുന്ന റയോബി വാഷറുകളുടെ മോഡൽ നമ്പറുകൾ RY142300, RY142711VNM എന്നിവയാണ്. കാനഡയിൽ 16,000 എണ്ണവും യുഎസിൽ ഏകദേശം 764,000 എണ്ണവും വിറ്റു.

ഉൽപ്പന്നങ്ങളുടെ കപ്പാസിറ്റർ അമിതമായി ചൂടാകുമെന്നും ഇത് പൊട്ടിത്തെറിക്കാൻ കാരണമാകുമെന്ന് യുഎസ് ഉപഭോക്തൃ ഉൽപ്പന്ന സുരക്ഷാ കമ്മീഷൻ പറയുന്നു. ഇത് ഉപയോക്താക്കൾക്കോ ​​സമീപത്തുള്ളവർക്കോ ഗുരുതര പരുക്കുകൾക്ക് കാരണമാകും. യുഎസിൽ കപ്പാസിറ്ററുകൾ അമിതമായി ചൂടാകുന്നതിന്‍റെ 135 റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്ന് സിപിഎസ്‌സി അറിയിച്ചു. 32 പേർക്ക് പരുക്കേറ്റിട്ടുണ്ട്. എന്നാൽ, കാനഡയിൽ കൂടുതൽ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഹെൽത്ത് കാനഡയിൽ നിന്നുള്ള അനുബന്ധ അറിയിപ്പിൽ പറയുന്നു.

തിരിച്ചുവിളിച്ച പ്രഷർ വാഷറുകൾ കൈവശം വച്ചിരിക്കുന്ന ഉപയോക്താക്കൾ അവ ഉപയോഗിക്കുന്നത് ഉടൻ നിർത്തണമെന്നും പകരം ഒരു കപ്പാസിറ്റർ ഉൾപ്പെടെയുള്ള സൗജന്യ റിപ്പയർ കിറ്റ് എങ്ങനെ ലഭിക്കും എന്നതിനെക്കുറിച്ച് അറിയാൻ റയോബിയുടെ റീകോൾ വെബ്‌സൈറ്റ് സന്ദർശിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!