മൺട്രിയോൾ : നോവസ്കോഷയിൽ പടരുന്ന കാട്ടുതീയെ നേരിടാൻ ശനിയാഴ്ച മുതൽ 40 ഫോറസ്റ്റ് ഫയർമാൻമാരെ അയയ്ക്കുമെന്ന് കെബെക്ക് സർക്കാർ അറിയിച്ചു. 14 ദിവസത്തെ ദൗത്യത്തിനായി അഗ്നിശമന സേനാംഗങ്ങളും രണ്ട് SOPFEU പ്രതിനിധികളും ഒരു സാങ്കേതിക വിദഗ്ദ്ധനും നോവസ്കോഷയിലേക്ക് പോകുമെന്ന് സൊസൈറ്റി ഡി പ്രൊട്ടക്ഷൻ ഡെസ് ഫോർറ്റ്സ് കോൺട്രെ ലെ ഫ്യൂ (SOPFEU) വെള്ളിയാഴ്ച രാവിലെ പ്രഖ്യാപിച്ചു. വാരാന്ത്യത്തിൽ നോവസ്കോഷയിലെ ഏറ്റവും വലിയ കാട്ടുതീയായ ലോങ് ലേക്ക് കാട്ടുതീയിൽ അന്നാപൊളിസ് താഴ്‌വരയിൽ 20 വീടുകൾ നശിച്ചതായി പ്രവിശ്യയുടെ എമർജൻസി മാനേജ്‌മെൻ്റ് മന്ത്രി കിം മാസ്‌ലാൻഡ് അറിയിച്ചു.

2025-ന്‍റെ തുടക്കം മുതൽ, കാലിഫോർണിയ, ആൽബർട്ട, സസ്കാച്വാൻ, മാനിറ്റോബ, യൂകോൺ, ഒൻ്റാരിയോ, നോവസ്കോഷ, ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ, ന്യൂബ്രൺസ്വിക് എന്നിവിടങ്ങളിൽ കാട്ടുതീയെ ചെറുക്കാൻ അഗ്നിശമന സേനാംഗങ്ങളെ കെബെക്ക് സർക്കാർ അയച്ചിരുന്നു.