ഹാലിഫാക്സ് : ഇരുപതോളം വീടുകൾ കത്തിനശിപ്പിച്ച നോവസ്കോഷയിലെ ലോങ് ലേക്ക് കാട്ടുതീ ഇപ്പോഴും നിയന്ത്രണാതീതമായി തുടരുന്നതായി പ്രവിശ്യാ പ്രകൃതിവിഭവ വകുപ്പ് (ഡിഎൻആർ) അറിയിച്ചു. തിങ്കളാഴ്ച, ലോങ് ലേക്ക് തീയുടെ വിസ്തൃതി 8,465 ഹെക്ടർ ആണെന്നും ഡിഎൻആർ റിപ്പോർട്ട് ചെയ്തു.

ഓഗസ്റ്റ് 13 നാണ് തീപിടുത്തം ആരംഭിച്ചത്. കഴിഞ്ഞ ആഴ്ച, വെസ്റ്റ് ഡൽഹൗസി പ്രദേശത്ത് 20 വീടുകൾ കത്തിനശിച്ചതായും 11 മറ്റു കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും DNR അറിയിച്ചു. ഒൻ്റാരിയോയിൽ നിന്നുള്ള 61 അഗ്നിശമന സേനാംഗങ്ങളും കെബെക്കിൽ നിന്നുള്ള 40 അഗ്നിശമന സേനാംഗങ്ങളും നോവസ്കോഷയിൽ നിന്നുള്ള 61 അഗ്നിശമന സേനാംഗങ്ങളും തീ അണയ്ക്കാൻ പ്രവർത്തിക്കുന്നുണ്ടെന്ന് DNR പറഞ്ഞു. ഇതുവരെ, 505 കുടുംബങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. ദുരിതബാധിതരായ പ്രോപ്പർട്ടി ഉടമകളെയും കുടിയിറക്കപ്പെട്ടവരെയും സഹായിക്കുന്നതിന് അന്നാപൊളിസ് കൗണ്ടി ശനിയാഴ്ച ഒരു നാവിഗേറ്റർ പ്രോഗ്രാം ആരംഭിച്ചിട്ടുണ്ട്.