Monday, September 8, 2025

ഇസ്രയേല്‍ ധനമന്ത്രി ഇന്ന് ഇന്ത്യയില്‍; നിക്ഷേപ ഉടമ്പടി ഒപ്പിടും

ജറുസലം: ഇസ്രയേല്‍ ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ച് ഇന്ന് ഇന്ത്യയില്‍. ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള നിക്ഷേപ ഉടമ്പടിയില്‍ ഒപ്പുവെയ്ക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനു നിലമൊരുക്കുന്നതായിരിക്കും ഈ ഉടമ്പടി. ഇന്ത്യ സന്ദര്‍ശനത്തിന് ശേഷം അദ്ദേഹം ബുധനാഴ്ച മടങ്ങും.

കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, പീയൂഷ് ഗോയല്‍, മനോഹര്‍ ലാല്‍ ഖട്ടര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ഡല്‍ഹി മാത്രമല്ല, മുംബൈയും ഗാന്ധിനഗറിലെ ഗിഫ്റ്റ് സിറ്റിയും സന്ദര്‍ശിക്കുന്നുണ്ട്.

ഈ വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കുന്ന നാലാമത്തെ ഇസ്രയേല്‍ മന്ത്രിയാണ് സ്‌മോട്രിച്ച്. ടൂറിസം, വ്യവസായ, കൃഷി മന്ത്രിമാര്‍ നേരത്തേ സന്ദര്‍ശനം നടത്തിയിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!