ഓട്ടവ : സെപ്റ്റംബറിലെ മൂന്നാമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ കനേഡിയൻ സ്ഥിര താമസം ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന ഫ്രഞ്ച് സംസാരിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). ഫ്രാങ്കോഫോൺ കമ്മ്യൂണിറ്റികളെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഫ്രഞ്ച് ഭാഷാ പ്രാവീണ്യ വിഭാഗത്തിലെ 4,500 ഉദ്യോഗാർത്ഥികൾക്കാണ് ഈ നറുക്കെടുപ്പിൽ ഇൻവിറ്റേഷൻ നൽകിയത്. ഏറ്റവും കുറഞ്ഞ സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ 446 ഉള്ള ഉദ്യോഗാർത്ഥികളെയാണ് ഈ നറുക്കെടുപ്പിൽ പരിഗണിച്ചത്.

സെപ്റ്റംബർ 3-ന് കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC), സെപ്റ്റംബർ 2-ന് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) എന്നിങ്ങനെ രണ്ടു നറുക്കെടുപ്പുകൾ ഈ മാസം നടത്തിയിരുന്നു. ഇതുവരെ, 2025 ൽ എക്സ്പ്രസ് എൻട്രി സിസ്റ്റം വഴി IRCC 62,109 ITA-കൾ നൽകിയിട്ടുണ്ട്.