കാൽഗറി : ബാൻഫ് നാഷണൽ പാർക്കിലെ മൂസ് മെഡോസിന് സമീപം കണ്ടെത്തിയ ചെറിയ കാട്ടുതീ നിയന്ത്രണവിധേയമായതായി റിപ്പോർട്ട്. കാട്ടുതീ നിലവിലെ രണ്ട് ഹെക്ടറിനപ്പുറം പടരാൻ സാധ്യതയില്ലെന്ന് ബാൻഫ് നാഷണൽ പാർക്ക് സോഷ്യൽ മീഡിയയിൽ അറിയിച്ചു. ബാൻഫ് പട്ടണമോ ലേക്ക് ലൂയിസ് സമൂഹമോ അപകടത്തിലല്ലെന്നും ഇതിനർത്ഥം.

എന്നാൽ, കാട്ടുതീയിൽ നിന്നുള്ള പുക അടുത്ത കുറച്ച് ദിവസങ്ങളിൽ ട്രാൻസ്-കാനഡ, 1A ഹൈവേകളിൽ ദൃശ്യമാകുമെന്ന് പാർക്സ് കാനഡ അറിയിച്ചു. ശനിയാഴ്ച വൈകിട്ടാണ് കാട്ടുതീ കണ്ടെത്തിയത്. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല.