Wednesday, October 15, 2025

കാനഡയിൽ ന്യുമോണിയ ബാധിതരുടെ എണ്ണം വർധിക്കുന്നു: CIHI

ഓട്ടവ : കാനഡയിൽ ന്യുമോണിയ ബാധിതരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. ന്യുമോണിയ ബാധിച്ച് അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയവരുടെ എണ്ണം 2023-നെ അപേക്ഷിച്ച് 2024-ൽ ഇരട്ടിയിലധികമായതായി കനേഡിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ഇൻഫർമേഷൻ റിപ്പോർട്ട് ചെയ്തു. അഞ്ച് മുതൽ 19 വയസ്സ് വരെ പ്രായമുള്ള യുവാക്കളാണ് ഏറ്റവും കൂടുതൽ ന്യുമോണിയ ബാധിതരായവരെന്നും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.

2023 സെപ്റ്റംബറിൽ കാനഡയിലുടനീളം ന്യുമോണിയ ബാധിച്ച് 7,542 പേർ അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയപ്പോൾ 2024 സെപ്റ്റംബറിൽ ഇത് 16,489 ആയി വർധിച്ചു. ഏകദേശം 119% വർധനയാണ് അത്യാഹിത വിഭാഗ സന്ദർശനത്തിൽ ഉണ്ടായത്. 2023 ഒക്ടോബറിൽ 10,432 പേർ ന്യുമോണിയ ബാധിച്ച് അത്യാഹിത വിഭാഗത്തിൽ എത്തിയപ്പോൾ 132% വർധനയിൽ 2024 ഒക്ടോബറിൽ ഇത് 24,242 ആയി ഉയർന്നു. 2023 നവംബറിൽ 12,774 പേർ ന്യുമോണിയ ബാധിതരായി അത്യാഹിത വിഭാഗത്തിലെത്തിയപ്പോൾ 2024 നവംബറിൽ 28,308 ആയി വർധിച്ചു. ഇത് 122% വർധനയെ പ്രതിനിധീകരിക്കുന്നു.

കോവിഡ് മഹാമാരിക്ക് ശേഷം ന്യൂമോണിയയുമായി ബന്ധപ്പെട്ട എമർജൻസി ഡിപ്പാർട്ട്‌മെൻ്റിൽ എത്തുന്നവരുടെ എണ്ണത്തിലെ ഏറ്റവും വലിയ വർധനയാണ് ഇതെന്ന് സിഐഎച്ച്ഐ ഡാറ്റാ അഡ്വാൻസ്‌മെൻ്റ് ആൻഡ് എൻഗേജ്‌മെൻ്റ് മാനേജർ തന്യ ഖാൻ പറയുന്നു. കഴിഞ്ഞ വർഷത്തെ ശ്വസന രോഗ സീസണിൽ വാക്കിങ് ന്യുമോണിയ എന്നറിയപ്പെടുന്ന അസാധാരണമായ ന്യുമോണിയ ബാധിച്ച രോഗികളുടെ എണ്ണം വർധിച്ചതാണ് ഇതിന് കാരണമെന്നും സിഐഎച്ച്ഐ അറിയിച്ചു. ചുമ, പനി, ക്ഷീണം എന്നിവയുൾപ്പെടെ മറ്റ് തരത്തിലുള്ള ന്യുമോണിയകളേക്കാൾ വാക്കിങ് ന്യുമോണിയയ്ക്ക് സാധാരണയായി നേരിയ ലക്ഷണങ്ങളാണ് ഉണ്ടാക്കുന്നത്. ഇത്തരം ന്യുമോണിയ ബാധിച്ച പല രോഗികളും ചികിത്സ ഇല്ലാതെ തന്നെ സുഖം പ്രാപിക്കുന്നുണ്ടെന്ന് ടൊറൻ്റോയിലെ പീഡിയാട്രിക് പകർച്ചവ്യാധി വിദഗ്ധയായ ഡോ. അന്ന ബാനർജി പറയുന്നു. എന്നാൽ ചില സന്ദർഭങ്ങളിൽ, വാക്കിങ് ന്യുമോണിയ ഗുരുതരമാകുകയും നാഡീസംബന്ധമായ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും അവർ പറഞ്ഞു. കുട്ടികളിൽ ചുമ, പനി അല്ലെങ്കിൽ ക്ഷീണം എന്നിവ തുടരുകയാണെങ്കിൽ മാതാപിതാക്കൾ വൈദ്യസഹായം തേടണം, ഡോ. അന്ന ബാനർജി നിർദ്ദേശിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!