ഓട്ടവ : കാനഡ പോസ്റ്റുമായി പുതിയ കരാർ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി സെപ്റ്റംബർ 15 തിങ്കളാഴ്ച ഓവർടൈം നിരോധനം പിൻവലിക്കുമെന്ന് കനേഡിയൻ യൂണിയൻ ഓഫ് പോസ്റ്റൽ വർക്കേഴ്‌സ് (CUPW) അറിയിച്ചു. എന്നാൽ, കൊമേർഷ്യൽ ഫ്ലയർ ഡെലിവറി നിരോധനം നടപ്പിലാക്കുമെന്നും പോസ്റ്റൽ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയൻ പറയുന്നു. മെയ് അവസാനം മുതൽ യൂണിയൻ ഓവർടൈം ജോലി നിരോധിച്ചിരുന്നു. അതേസമയം അവധിക്കാല സീസണിന് മുമ്പ് നിലവിലുള്ള തർക്കം അവസാനിപ്പിക്കുന്നതിനായി കരാർ ചർച്ച ആരംഭിക്കണമെന്ന് CUPW പ്രസിഡൻ്റ് ജാൻ സിംപ്‌സൺ കാനഡ പോസ്റ്റിനോട് അഭ്യർത്ഥിച്ചു.

കഴിഞ്ഞ മാസം അവസാനം, കാനഡ പോസ്റ്റിന്‍റെ ഏറ്റവും പുതിയ ഓഫറുകൾ യൂണിയൻ അംഗങ്ങൾ നിരസിക്കുകയും ഉയർന്ന വേതനം ആവശ്യപ്പെടുകയും ചെയ്തിരുന്നു. പക്ഷേ പോസ്റ്റൽ സർവീസ് ആ നിർദ്ദേശങ്ങളോട് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പണിമുടക്ക് ദോഷകരമായി ബാധിച്ചതോടെ പ്രതിദിനം ദശലക്ഷക്കണക്കിന് ഡോളർ നഷ്ടമുണ്ടാകുന്നതായി ക്രൗൺ കോർപ്പറേഷൻ പറയുന്നു.