Wednesday, October 15, 2025

ലോങ് ലേക്ക് കാട്ടുതീ: പ്രാദേശിക അടിയന്തരാവസ്ഥ നീട്ടി അന്നാപൊളിസ് കൗണ്ടി

ഹാലിഫാക്സ് : നോവസ്കോഷ വെസ്റ്റ് ഡൽഹൗസിയിലെ ലോങ് ലേക്ക് കാട്ടുതീ നിയന്ത്രണവിധേയമാക്കുന്നതിൽ പുരോഗതി കൈവരിച്ചതായി പ്രവിശ്യാ പ്രകൃതിവിഭവ വകുപ്പ് (DNR) അറിയിച്ചു. ഓഗസ്റ്റ് 13-ന് ആരംഭിച്ച കാട്ടുതീ 8,468 ഹെക്ടറോളം ഭൂപ്രദേശത്ത് പടർന്നിരുന്നു. എന്നാൽ, വരണ്ട കാലാവസ്ഥയുള്ളതിനാൽ, ഉൾപ്രദേശങ്ങളിലെ ചില പ്രദേശങ്ങളിൽ തീ ആഴത്തിലും ചൂടിലും കത്തുന്നത് തുടരുന്നു. ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സ്ഥലങ്ങൾ തിരിച്ചറിയാൻ ഇൻഫ്രാറെഡ് സ്കാനറുകൾ ഉപയോഗിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. അഗ്നിശമന പ്രവർത്തനങ്ങളെ സഹായിക്കുന്നതിനായി പ്രാദേശിക അടിയന്തരാവസ്ഥ നീട്ടിയതായി അന്നാപൊളിസ് കൗണ്ടി മുനിസിപ്പാലിറ്റി അറിയിച്ചു. അടിയന്തരാവസ്ഥ പുതുക്കുകയോ അതിനുമുമ്പ് അവസാനിപ്പിക്കുകയോ ചെയ്തില്ലെങ്കിൽ ഏഴ് ദിവസത്തേക്ക് പ്രാബല്യത്തിൽ തുടരും.

കെയ്പ് ബ്രെറ്റൺ, റിച്ച്മണ്ട്, വിക്ടോറിയ, ഇൻവെർനെസ്, ഗൈസ്ബറോ, ആൻ്റിഗോണിഷ്, ഹാലിഫാക്സ് കൗണ്ടികൾക്കുള്ള അടിയന്തരാവസ്ഥ പ്രവിശ്യ പിൻവലിച്ചു. അതേസമയം കംബർലാൻഡ്, ഹാന്‍റസ്, ലുനെൻബർഗ്, കിങ്‌സ്, അന്നാപൊളിസ്, ക്വീൻസ്, ഷെൽബേൺ, ഡിഗ്ബി, യാർമൗത്ത് എന്നീ കൗണ്ടികളിലെ നിയന്ത്രണങ്ങൾ തുടരുകയാണ്. ഒക്ടോബർ 15 വരെ അല്ലെങ്കിൽ സ്ഥിതിഗതികൾ മെച്ചപ്പെടുന്നതുവരെ ആ പ്രദേശങ്ങളിൽ നിരോധനം നിലനിൽക്കുമെന്ന് നോവസ്കോഷ സർക്കാർ പറയുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!