ടൊറൻ്റോ : ടിടിസി സബ്‌വേ ട്രെയിനിൽ യാത്രക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ തിരയുന്നതായി ടൊറൻ്റോ പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ ബ്ലോർ സ്ട്രീറ്റ് വെസ്റ്റ്, ക്രിസ്റ്റി സ്ട്രീറ്റിലാണ് സംഭവം. പ്രതിയുടെ ഫോട്ടോ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.

30 നും 40 നും ഇടയിൽ വയസ്സുള്ള പ്രതിക്ക് അഞ്ച് അടി 11 ഇഞ്ച് ഉയരവും നേർത്ത ശരീരഘടനയുമാണുള്ളത്. നരച്ച, കടും തവിട്ട് നിറമുള്ള മുടി, ഇളം തവിട്ട് താടിയുമുള്ള പ്രതിയെ അവസാനമായി കാണുമ്പോൾ ചുവന്ന ടീ-ഷർട്ട്, ചാരനിറത്തിലുള്ള പാന്റ്സ്, പച്ച വരകളുള്ള വെളുത്ത സോക്സ് എന്നിവ ധരിച്ചിരുന്നതായി പൊലീസ് പറയുന്നു. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 416-808-1400 എന്ന നമ്പറിൽ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് ടൊറൻ്റോ പൊലീസ് അഭ്യർത്ഥിച്ചു.
