ഓട്ടവ : ബാക്ക്-ടു-സ്കൂൾ സീസണിന്‍റെ തിരക്കിനിടയിൽ, കനേഡിയൻ കുടുംബങ്ങൾക്ക് ഒരു സന്തോഷവാർത്ത: അടുത്ത കാനഡ ചൈൽഡ് ബെനിഫിറ്റ് (സിസിബി) പേയ്‌മെൻ്റ് ഈ ആഴ്ച വിതരണം ചെയ്യും. സെപ്റ്റംബർ 19 വെള്ളിയാഴ്ച, രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് രക്ഷിതാക്കൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ കാനഡ ചൈൽഡ് ബെനിഫിറ്റ് തുക എത്തും.

18 വയസ്സിന് താഴെയുള്ള കുട്ടികളുള്ള കുടുംബങ്ങളെ ഈ നികുതി രഹിത പ്രതിമാസ അലവൻസ് സഹായിക്കുന്നു. അപേക്ഷകരുടെ വരുമാനവും കുട്ടികളുടെ പ്രായവും അനുസരിച്ചായിരിക്കും തുക അനുവദിക്കുക. 2025 ജൂലൈയിൽ കാനഡ ചൈൽഡ് ബെനിഫിറ്റ് തുക ഏകദേശം 2.7% വർധിപ്പിച്ചിരുന്നു. ഇതോടെ ആറ് വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള പരമാവധി വാർഷിക ആനുകൂല്യം ഇപ്പോൾ ഒരു കുട്ടിക്ക് 7,997 ഡോളർ ആണ്. അതേസമയം ആറ് മുതൽ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് പരമാവധി ആനുകൂല്യം ഒരു കുട്ടിക്ക് 6,748 ഡോളർ ആയിരിക്കും ലഭിക്കുക. ഒക്ടോബർ 18, നവംബർ 20, ഡിസംബർ 12, 2026 ജനുവരി 20, 2026 ഫെബ്രുവരി 20, 2026 മാർച്ച് 20, 2026 ഏപ്രിൽ 20, 2026 മെയ് 20, 2026 ജൂൺ 19 എന്നീ തീയതികളിലാണ് ഇനി കാനഡ ചൈൽഡ് ബെനിഫിറ്റ് വിതരണം ചെയ്യുക.