ഓട്ടവ : കാനഡയിൽ ഭക്ഷ്യ അരക്ഷിതാവസ്ഥ രൂക്ഷമായതായി ഫുഡ് ബാങ്ക്സ് കാനഡയുടെ പുതിയ റിപ്പോർട്ട്. രാജ്യത്തെ നാലിൽ ഒരു കനേഡിയൻ പൗരൻ ഏതെങ്കിലും തരത്തിലുള്ള ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നുണ്ടെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഭക്ഷണം തീർന്നുപോകുമോ എന്ന ആശങ്ക മുതൽ മുഴുവൻ ദിവസവും ഭക്ഷണം കഴിക്കാതെ കഴിയുന്നതുവരെ ഇതിൽ ഉൾപ്പെടുന്നതായി ഫുഡ് ബാങ്ക്സ് കാനഡ പറയുന്നു.

എന്നാൽ, പുതിയ സർക്കാർ പദ്ധതികളായ കനേഡിയൻ ഡെന്‍റൽ കെയർ പ്ലാനും നാഷണൽ സ്കൂൾ ഫുഡ് പ്രോഗ്രാമും കടുത്ത പ്രതിസന്ധി നേരിടുന്ന കനേഡിയൻ പൗരന്മാരെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഏജൻസി സിഇഒ കിർസ്റ്റിൻ ബേർഡ്‌സ്‌ലി അറിയിച്ചു. ആളുകൾ പട്ടിണി കിടക്കാതിരിക്കാൻ സാമൂഹിക സുരക്ഷാ പദ്ധതികൾ ശക്തിപ്പെടുത്തുന്നതിൽ ഫെഡറൽ ഗവൺമെൻ്റ് ഇരട്ടി ശ്രദ്ധ ചെലുത്തണമെന്നും അവർ പറയുന്നു.