Tuesday, October 14, 2025

100 ദിന പദ്ധതി: കൂടുതൽ കോൾ സെന്‍റർ ജീവനക്കാരെ നിയമിക്കാൻ CRA

ഓട്ടവ : സർവീസ് മെച്ചപ്പെടുത്തുന്നതിനും കാലതാമസം കുറയ്ക്കുന്നതിനുമായി കോൾ സെന്‍ററുകളിൽ കൂടുതൽ ജീവനക്കാരെ നിയമിക്കുമെന്ന് കാനഡ റവന്യൂ ഏജൻസി (CRA) അറിയിച്ചു. 100 ദിവസത്തെ പദ്ധതിയുടെ ഭാഗമായി AI ഉപയോഗം വർധിപ്പിക്കുമെന്നും ഏജൻസി പറയുന്നു. ഈ മാസം ആദ്യം, ഫെഡറൽ ധനമന്ത്രി ഫ്രാൻസ്വ ഫിലിപ്പ് ഷാംപെയ്ൻ കോൾ സെന്‍ററുകളിലെ കാലതാമസം പരിഹരിക്കാൻ കാനഡ റവന്യൂ ഏജൻസിക്ക് 100 ദിവസത്തെ സമയപരിധി നിശ്ചയിച്ചിരുന്നു.

ഡിസംബർ 11-നകം സർവീസ് മെച്ചപ്പെടുത്തുന്നതിനായി നിർണ്ണായക നടപടികൾ സ്വീകരിച്ചു വരികയാണെന്ന് CRA വ്യക്തമാക്കി. കൂടാതെ നികുതി ക്രമീകരണങ്ങളുടെ ബാക്ക്‌ലോഗ് കുറയ്ക്കുന്നതിന് മറ്റൊരു പദ്ധതിയും നടപ്പിലാക്കും. ഒപ്പം ഓംബുഡ്‌സ്‌പേഴ്‌സൺ ശുപാർശ ചെയ്യുന്ന പുതിയ കോൾ-ഷെഡ്യൂളിങ് സംവിധാനം പരിശോധിച്ചുവരികയാണെന്നു CRA അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!