എഡ്മിന്‍റൻ : എഡ്മിന്‍റൻ പൊലീസ് സർവീസിന്‍റെ 24-ാമത് മേധാവിയായി വാറൻ ഡ്രീഷലിനെ സിറ്റി പൊലീസ് കമ്മീഷൻ നിയമിച്ചു. കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിനും, പൊതു സുരക്ഷ മെച്ചപ്പെടുത്തുന്നതിനും, പൊലീസും കമ്മ്യൂണിറ്റിയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും ചീഫ് ഡ്രീഷേലാണ് ഏറ്റവും നല്ല ഉദ്യോഗസ്ഥനെന്ന് കമ്മീഷൻ ചെയർ ബെൻ ഹെൻഡേഴ്സൺ പറഞ്ഞു. ഫെബ്രുവരിയിൽ ഡെവിൻ ലാഫോഴ്‌സിനൊപ്പം വാറൻ ഡ്രീഷലിനെ സഹ-ഇടക്കാല മേധാവിയായി നിയമിച്ചിരുന്നു.

ഡെപ്യൂട്ടി ചീഫ് എന്ന നിലയിൽ, ക്രൈം സപ്രഷൻ ആൻഡ് കമ്മ്യൂണിറ്റി ഓപ്പറേഷൻസ് ഡിവിഷനും ഇന്റഗ്രേറ്റഡ് കമ്മ്യൂണിറ്റി സേഫ്റ്റി ഡിവിഷനും ഉൾപ്പെടുന്ന കമ്മ്യൂണിറ്റി സേഫ്റ്റി ആൻഡ് വെൽ ബീയിങ് ബ്യൂറോയെ അദ്ദേഹം നയിച്ചു.